അമേരിക്കന്‍ വിശേഷങ്ങള്‍

Monday, May 08, 2006

നക്ഷത്രം മിന്നുന്ന പതാക

നക്ഷത്രം മിന്നുന്ന പതാക 'വെബ്‌ലോക'ത്തില്‍

അമേരിക്കന്‍ ദേശീയഗാനം തങ്ങള്‍ സ്പാനിഷ്‌ ഭാഷയില്‍ വിവര്‍ത്തനം ചെയ്തതും പാടിയതും വിവാദമുണ്ടാക്കാനല്ല, ആദരസൂചകമായിട്ടാണെന്ന് അതു ചെയ്തവര്‍. അവര്‍ ചെയ്തതു തീരെ ശരിയായില്ലെന്നും ദേശീയഗാനം പാടേണ്ടത്‌ ഇംഗ്ലീഷില്‍ മാത്രമാണെന്നും രാഷ്ട്രപതി ബുഷ്‌. ഇതിനു മുമ്പു പലരും പലഭാഷകളിലും ഇതു തര്‍ജ്ജമ ചെയ്യുകയും പാടുകയുമുണ്ടായിട്ടുണ്ടെന്ന്‌ ഇനിയും ചിലര്‍. ഇതിനിടയില്‍ മലയാളത്തില്‍ പാടി ആദരം പ്രകടിപ്പിക്കണമെന്നാഗ്രഹമുള്ള മലയാളി അമേരിക്കക്കാരുമുണ്ടാവില്ലേ? തര്‍ജ്ജമ തന്നെ സാഹിത്യമായ തങ്ങളുടെ മാതൃഭാഷയെ സ്നേഹിക്കുന്ന അവര്‍ക്കു വേണ്ടി ദേശീയഗാനം മലയാളത്തില്‍ പരിഭാഷപ്പെടുത്തി വെക്കേണ്ടതൊരാവശ്യമല്ലേ? അതിനൊരു ശ്രമമാണിവിടെ. മലയാളിയ്ക്കു പ്രിയപ്പെട്ട ഭരണിപ്പാട്ടിന്റെ ഈണത്തില്‍ ഇതൊന്നു പാടിനോക്കൂ:

താനാരോ തന്നാരോ തന
താനാരോ തന്നാരോ

ഹന്ത, കാണുന്നുവോ നോക്കൂ പുലരിയില്‍
ചിന്തും കതിരില്‍ത്തിളങ്ങിടുന്നൂ
എന്തിതതുതന്നെയല്ലേ നാം കണ്ടതു-
മന്തിതന്നന്തിമശോഭയിലും

(താനാരോ തന്നാരോ...

ചാരുതയാര്‍ന്ന വരകളും നക്ഷത്ര-
പൂരവുമേകിയ ശൌര്യമോടെ
കോട്ടയ്ക്കുമേലെ തിളങ്ങിയില്ലേ രണ-
മേറ്റം കൊഴുത്തോരു രാത്രിയിലും?

(താനാരോ തന്നാരോ...

മാനത്തുയര്‍ന്ന വെടികളരുണാഭ-
യാനന്ദമോടെ ചൊരിഞ്ഞപ്പോഴും
ഇക്കൊടിയല്ലയോ കണ്ടതിരുളില്‍ നാം
നില്‍ക്കുന്നതായിട്ടചഞ്ചലമായ്‌?

(താനാരോ തന്നാരോ...

നക്ഷത്രം മിന്നും പതാകയിതുതന്നെ-
യിക്ഷിതിതന്മേലെ പാറുന്നുവോ
പാര്‍ക്ക, സ്വതന്ത്രര്‍ തന്‍ നാടിനു മേല്‍, ധീരര്‍
പാര്‍ക്കുന്ന വീടിന്‍ മുകളിലായി?

(താനാരോ തന്നാരോ...

ധിക്കാരമേറിയ ശത്രുവിന്‍ സേനയെ-
ങ്ങൂക്കേറും മൌനത്തിലാണ്ടു പോയി
ആഴിതന്മേലെ പടരുമാ മഞ്ഞല
ചൂഴുന്ന തീരത്തു നില്‍ക്കുമ്പോഴും

(താനാരോ തന്നാരോ...

ചിന്നും കുളിരല തൂകിയൊഴുകുന്ന
തെന്നലിന്‍ കൈകളിലാക്കമോടെ
ചെറ്റു തെളിഞ്ഞുമൊളിഞ്ഞുമെന്തിപ്പൊഴും
മുറ്റുമുയരത്തില്‍പ്പാറിടുന്നു?

(താനാരോ തന്നാരോ...

തെല്ലിട പൊന്തും പുലരിക്കതിരില-
തല്ലയോ മിന്നിത്തിളങ്ങിടുന്നു?
തെല്ലു കുളിരിളം ചോലയില്‍ത്തന്‍ ശോഭ-
യുല്ലാസമായ്‌ പ്രതിബിംബിപ്പിപ്പൂ?

(താനാരോ തന്നാരോ...

നക്ഷത്രം മിന്നും പതാകയിതുതന്നെ-
യിക്ഷിതിമേലെന്നും പാറിടട്ടെ
ചീര്‍ക്കും സ്വതന്ത്രര്‍ തന്‍ നാടിനു മേല്‍, ധീരര്‍
പാര്‍ക്കുന്ന വീടിന്‍ മുകളിലായി

(താനാരോ തന്നാരോ...

പോരിന്റെ ഭീതികളൊക്കെയും വെല്ലുവാന്‍
നേരിടാനുഗ്രമാം സര്‍വ്വനാശം
പോര നാമെന്നൊക്കെ വീരവാദം ചെയ്തു
പാരം പുളച്ചവരെങ്ങു പോയി?

(താനാരോ തന്നാരോ...

ക്ഷുദ്രമവരുടെ കാലടിപ്പാടുകള്‍
ഭദ്രമീ ഭൂമിയില്‍ച്ചേര്‍ത്ത പങ്കം
അക്കൂട്ടര്‍ തന്നുടെ ചോരയില്‍ത്തന്നെ നാം
മുക്കിക്കഴുകിക്കളഞ്ഞുവല്ലോ.

(താനാരോ തന്നാരോ...

യുദ്ധത്തിന്‍ ഭീതിയില്‍ നിന്നും ചുടലതന്‍
മുക്തിയില്ലാത്ത ശോകത്തില്‍ നിന്നും
കൂലിപ്പടകളെക്കാക്കുവാനായില്ല
ചാലെയൊളിയിടങ്ങള്‍ക്കുമേതും.

(താനാരോ തന്നാരോ...

നക്ഷത്രം മിന്നും പതാകയിതിപ്പോഴു-
മിക്ഷിതിതന്മേലെ പാറിടുന്നൂ
പാര്‍ക്ക, സ്വതന്ത്രര്‍ തന്‍ നാടിനു മേല്‍, ധീരര്‍
പാര്‍ക്കുന്ന വീടിന്‍ മുകളിലായി

(താനാരോ തന്നാരോ...

സ്വാതന്ത്ര്യകാംക്ഷികളെന്നാളും യുദ്ധത്തിന്‍
ഭീതി പതിയാതെ ജന്മദേശം
കാക്കുവാന്‍ സന്നദ്ധരാകുന്ന വേളയി-
ലോര്‍ക്കുവിനെന്നുമിതാവര്‍ത്തിക്കും

(താനാരോ തന്നാരോ...

വിണ്ണിന്‍ കൃപയാല്‍ വിജയം വരിച്ചൊരു
മണ്ണിതു ശാന്തിയോടെന്നുമെന്നും
തങ്ങളെ നിര്‍മ്മിച്ചു പാലിക്കും ശക്തിയെ
തിങ്ങുന്ന ഭക്തിയില്‍ വാഴ്ത്തിടട്ടെ

(താനാരോ തന്നാരോ...

"ദൈവത്തിലാണു നാമര്‍പ്പിപ്പൂ വിശ്വസ"-
മീവണ്ണം ചേതസ്സിലോര്‍ക്കുന്നാകില്‍
നീതിയ്ക്കു വേണ്ടിപ്പൊരുതുകില്‍ നമ്മള്‍ക്കു
സാധിക്കും വെറ്റിവരിയ്ക്കാനെന്നും

(താനാരോ തന്നാരോ...

നക്ഷത്രം മിന്നും പതാകയിതുതന്നെ-
യിക്ഷിതിതന്മേലെ പാറുമെന്നും
ഊക്കേറും സ്വതന്ത്ര്യഭൂമി തന്‍ മേല്‍, ധീരര്‍
പാര്‍ക്കുന്ന വീടിന്‍ മുകളിലായി

താനാരോ തന്നാരോ തന
താനാരോ തന്നാരോ

32 Comments:

  • ഇതാരെങ്കിലും ഒന്ന് പാടി റെക്കോഡ് ചെയ്തിരുന്നെങ്കില്‍....

    ഉമേഷേ, ഇതാ അടുത്ത പ്രോജക്റ്റ് അച്ഛനും മകനും വേണ്ടി തയാറ്...

    By Blogger evuraan, at 1:58 PM  

  • കലക്കി, രാജേഷേ!

    അമേരിക്കയുടെ ദേശീയഗാനം പാടാന്‍ ഭരണിപ്പാട്ടുരീതി തെരഞ്ഞെടുത്തതു് ഏതായാലും ഉചിതമായി :-)

    By Blogger ഉമേഷ്::Umesh, at 6:18 PM  

  • തര്‍ജ്ജമ‍ വളരെ നന്ന് മാഷേ..

    അപ്പൊ വര്‍മ്മാജി, ചിരിപ്പിച്ച് കൊല്ലാനിറിങ്ങിയതാ ല്യോ? ഈണത്തിന്റെ ചരിത്രമറിഞ്ഞാല്‍ ഫ്രാന്‍സിസ് സ്കോട് കീ കല്ലറയില്‍ നിന്നു എഴുന്നേറ്റു വന്നു എന്തേലുമൊക്കെ ചെയ്യും..

    ഇതെഴുതാന്‍ കീ ചേട്ടന് പ്രേരണയായ സംഗതികളും എഴുതിയ സ്ഥലവും ഇവിടെ ബാള്‍ട്ടിമോറിലാണ്.. ആരെങ്കിലും ഈ വഴി വരുന്നുണ്ടെങ്കില്‍, കാണാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിക്കുക, കാണാം..

    By Blogger ശനിയന്‍ \OvO/ Shaniyan, at 8:16 PM  

  • ശ്ശ്യൊ!

    ഈ അമേരിക്കക്കാരുടെ ഒരു തമാശ!

    എന്തായാലും കാച്ചി കടുകുവറുത്തിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടല്ലോ!

    ഇനി അടുത്തത് ഒരു വഞ്ചിപ്പാട്ടാവട്ടെ, ഇരുപത്തിനാലുവൃത്തത്തില്‍ ഒരു ദുബ്യചരിതം ഒട്ടും മുഷിയില്ല.

    By Blogger viswaprabha വിശ്വപ്രഭ, at 9:04 PM  

  • വെള്ളയീച്ചരനും സംഘവും കാവു തീണ്ടി മണ്ണിന്റെ മക്കളെ കൊന്നതിന്റെ ഓര്‍മ്മ ആയതുകൊണ്ടാണോ മാഷേ ഭരണിപ്പാട്ടാക്കിയത്‌? :)

    By Blogger ദേവന്‍, at 9:27 PM  

  • ഇതു കലക്കി.
    അമേരിക്കന്‍ ദേശീയ ഗാനത്തിന്റെ പദാനുപദ തര്‍ജ്ജമ തന്നെ ആണോ ഇത്‌?

    By Blogger കണ്ണൂസ്‌, at 9:59 PM  

  • ഇംഗ്ലീഷും കൂടെ ഞങള്‍ അ‌അമേരിക്കാര്‍ക്ക്‌ അറിയാന്‍ വേണ്ടി നല്‍കാമായിരുന്നു.-സു-

    By Anonymous Anonymous, at 10:09 PM  

  • ആദ്യത്തെ ലിങ്കില്‍ (അമേരിക്കന്‍ ദേശീയഗാനം) ക്ലിക്കു ചെയ്താല്‍ ഒറിജിനലു കിട്ടും സുനിലേ.

    By Blogger ഉമേഷ്::Umesh, at 10:19 PM  

  • അതിന്റെ ആംഗലേയം...

    The Star-Spangled Banner
    —Francis Scott Key, 1814

    O say, can you see, by the dawn's early light,
    What so proudly we hail'd at the twilight's last gleaming?
    Whose broad stripes and bright stars, thro' the perilous fight,
    O'er the ramparts we watch'd, were so gallantly streaming?
    And the rockets' red glare, the bombs bursting in air,
    Gave proof thro' the night that our flag was still there.
    O say, does that star-spangled banner yet wave
    O'er the land of the free and the home of the brave?


    On the shore dimly seen thro' the mists of the deep,
    Where the foe's haughty host in dread silence reposes,
    What is that which the breeze, o'er the towering steep,
    As it fitfully blows, half conceals, half discloses?
    Now it catches the gleam of the morning's first beam,
    In full glory reflected, now shines on the stream:
    'Tis the star-spangled banner: O, long may it wave
    O'er the land of the free and the home of the brave!


    And where is that band who so vauntingly swore
    That the havoc of war and the battle's confusion,
    A home and a country should leave us no more?
    Their blood has wash'd out their foul footsteps' pollution.
    No refuge could save the hireling and slave
    From the terror of flight or the gloom of the grave:
    And the star-spangled banner in triumph doth wave
    O'er the land of the free and the home of the brave.


    O thus be it ever when free-men shall stand
    Between their lov'd home and the war's desolation;
    Blest with vict'ry and peace, may the heav'n-rescued land
    Praise the Pow'r that hath made and preserv'd us a nation!
    Then conquer we must, when our cause it is just,
    And this be our motto: “In God is our trust!”
    And the star-spangled banner in triumph shall wave
    O'er the land of the free and the home of the brave!

    By Blogger ശനിയന്‍ \OvO/ Shaniyan, at 10:21 PM  

  • സുനില്‍ മാഷേ, ഇതാ..

    By Blogger ശനിയന്‍ \OvO/ Shaniyan, at 10:36 PM  

  • അതിമനോഹരം!

    By Blogger aneel kumar, at 11:10 PM  

  • ഇത് കലക്കി മാഷേ.

    By Blogger Visala Manaskan, at 1:31 AM  

  • എല്ലാ ദേശഭക്തന്മാര്‍ക്കും,
    നന്ദി, അഭിവാദ്യങ്ങള്‍!

    ബെന്നി, തീര്‍ച്ചയായും.

    രാജേഷ്‌

    By Blogger രാജേഷ് ആർ. വർമ്മ, at 9:40 AM  

  • ഭരണിപ്പാട്ടിനെ അപമാനിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമമാണോ ഇതെന്ന് ഞാന്‍ ന്യായമായും സംശയിക്കുന്നു!!
    -------------------
    "അമേരിക്ക കൊലക്കളങ്ങളില്‍ ചവിട്ടി നില്‍ക്കുന്ന രാഷ്ട്രമാണ്‌. കൂട്ടക്കൊലകളിലൂടെയാണ്‌ അത്‌ രൂപം കൊണ്ടത്‌. കൂട്ടക്കൊലകള്‍ക്കു മേലാണ്‌ അതിന്റെ നില നില്‍പ്‌........ യു.എസ്‌ എന്നത്‌ സൂക്ഷ്മാര്‍ഥത്തില്‍ ഒരു രാഷ്ട്രമല്ല, മറിച്ച്‌ മനുഷ്യത്വത്തിന്റെ മൃതദേഹത്തിനു മേല്‍ ആയുധക്കമ്പനികളും എണ്ണക്കമ്പനികളും ചേര്‍ന്നു നടത്തുന്ന താണ്ടവ നൃത്തത്തിന്റെ ചുരുക്കപ്പേരാണ്‌" -കെ.ഇ.എന്‍-

    By Anonymous Anonymous, at 4:15 AM  

  • ഈ ലിങ്കിൽ കമെന്റിട്ടിട്ട്‌ ആ അമേർക്കൻ ബ്ലോഗിനെ ബ്ലോഗ്‌4കമെന്റ്‌സിൽ കാണാൻ കഴിഞ്ഞില്ല.

    By Blogger keralafarmer, at 10:05 PM  

  • ഇതാ ഒറിജിനല്‍...
    http://www.usa-flag-site.org/song-lyrics/star-spangled-banner.shtml

    By Anonymous Anonymous, at 7:11 AM  

  • ബെന്നി, നന്ദി.

    ഡെത്ത്‌,
    കെ.ഇ.എന്‍. പറഞ്ഞതാണു ശരി. അമേരിക്ക എന്നത്‌ ഒരു രാഷ്ട്രമല്ല, പാരിന്‍ നടുവില്‍ കേവലം ഒരുപിടി മണ്ണല്ലോ. ശരിക്കും രാഷ്ട്രം എന്നു പറഞ്ഞാല്‍ ഇന്ത്യ, ചൈന, റഷ്യ, ബ്രിട്ടന്‍, നേപ്പാള്‍, സൌദി അറേബ്യ തുടങ്ങി മറ്റുള്ളവയാണ്‌. കൂട്ടക്കൊലകള്‍ നടത്താതെ രൂപം കൊള്ളുകയും നിലനില്‍ക്കുകയും ചെയ്യുന്ന ഇത്തരം രാജ്യങ്ങളാണ്‌ ജനകോടികള്‍ നമ്മെ നാമായ്‌ മാറ്റുന്ന ജന്മഗൃഹങ്ങള്‍.

    By Blogger രാജേഷ് ആർ. വർമ്മ, at 12:38 PM  

  • രാജേഷ് പറഞ്ഞതു മനസ്സിലായില്ല. അതൊരു സര്‍ക്കാസ്റ്റിക് കമന്റായിരുന്നോ?

    By Blogger ഉമേഷ്::Umesh, at 1:08 PM  

  • ഉമേഷിനും മനസ്സിലായില്ലേ? :-(

    By Blogger രാജേഷ് ആർ. വർമ്മ, at 1:25 PM  

  • രാജേഷേ,

    നമിച്ചിരിക്കുന്നു... ദാ...!!

    ഉമേഷ് പറഞ്ഞാണ് രാജേഷിനെ പറ്റിയാദ്യമായി കേട്ടിട്ടുള്ളത്. (നല്ല കാര്യങ്ങളേ പറഞ്ഞിട്ടൊള്ളൂ, ഉമേഷിന്റെ കാര്യമല്ലേ..)

    ഒരു ചോദ്യം -- ഉമേഷും രാജേഷും തമ്മിലെങ്ങിനെ എവിടെവെച്ച് പരിചയമായി എന്നത്.

    പ്രതിഭകള്‍ തമ്മിലെങ്ങനെ അറിയുന്നു എന്നറിയാനൊരു ഇത്.. അത്രമാത്രം.

    By Blogger evuraan, at 5:13 PM  

  • ഹിഹി.. ഈ ഉമേഷേട്ടന്റെ ഒരു കാര്യം..അതു എനിക്ക് പോലും മനസ്സിലായി..

    By Anonymous Anonymous, at 5:40 PM  

  • എന്തോ മനസിലായെന്നാ? അതും കൂടെ പറ

    By Blogger Adithyan, at 5:49 PM  

  • ഉമേഷേട്ടന് മനസ്സിലായില്ലന്നുള്ള കാര്യം മനസ്സിലായീന്ന്... :)
    പിന്നെ പിന്നെ! എനിക്ക് രജേഷേട്ടന്‍ പറഞ്ഞത് മനസ്സിലാക്കാനുള്ള ബുദ്ധി ഒക്കെ ഉണ്ട്..
    ഉമേഷേട്ടന്റെ അത്രേം മണ്ടനല്ല..

    By Anonymous Anonymous, at 5:54 PM  

  • ഇപ്പൊ എനിക്കൊരു സംശയം.. മിന്നാമിനുങ്ങാണോ മിന്നാമിനുഗാണോ ശരി. ഗുപ്തന് നായര്‍ സാറിനോട് ക്ഷമ ചോദിക്കുന്നു.

    By Blogger asdfasdf asfdasdf, at 6:58 AM  

  • രാജേഷേട്ടാ,
    കലക്കി.
    ഇതും ഇനി വിവാദമായി മാറുമോ? :)

    ആ ഭരണിപ്പാട്ട് രീതി നന്നായി ചേരുന്നുണ്ട് താനും. :-)

    By Blogger Unknown, at 7:39 AM  

  • ഓഫ്:
    പക്ഷെ കറുമ്പനെന്നും വെളുമ്പനെന്നുമുണ്ടു്. ഏഷ്യനെന്നും ആഫ്രിക്കനെന്നുമുണ്ടു്. ഹിസ്പാനിക്കെന്നും അറബിയെന്നുമുണ്ടു്. ഇല്യാ എന്നുണ്ടോ മിന്നാമിനുങ്ങേ?

    By Blogger രാജ്, at 11:07 PM  

  • താങ്കളുടെ പ്രൊഫൈല്‍ നൈമില്‍ minnaminugu ആയിരുന്നു. ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്.

    By Blogger asdfasdf asfdasdf, at 11:31 PM  

  • കള്ളുകുടിച്ചു പാടാനുള്ള ഒരു ബ്രിട്ടീഷ്‌ പാട്ടിന്റെ ഈണത്തിലാണു കവി ഇതെഴുതിയത്‌ എന്ന് ഈയിടെ
    മനസ്സിലായി
    . ഭരണിപ്പാട്ടിന്റെ ഈണം മലയാള തര്‍ജ്ജമയ്ക്കും ഉചിതം തന്നെ, അല്ലേ?

    ഏവൂരാന്‍,

    ഉമേഷിന്റെ കാര്യമൊന്നും പറയല്ലേ. മറക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളല്ലേ അതൊക്കെ. :-)

    By Blogger രാജേഷ് ആർ. വർമ്മ, at 7:03 AM  

  • ആരുകളിയാക്കി?
    ഒന്നാന്തരം തര്‍ജ്ജിമയല്ലേ ചെയ്തത്‌? ഒരീണമാണോ പ്രശ്നം എന്റെ ഹാല്‍ഫ്‌ മീല്‍ ചേട്ടാ?

    By Anonymous Anonymous, at 10:53 PM  

  • “പാതിച്ചോര്‍” എന്നു വെച്ചാല്‍ “അരയന്നം”ആണോ? “പാതിച്ചോര്‍ നടയാള്‍ക്കു പാതി നയനം...” എന്നൊരു ശ്ലോകത്തില്‍ കണ്ടിട്ടുണ്ടു്. മൂരിശൃംഗാരമാണെങ്കിലും ഒരു രസികന്‍ ശ്ലോകമാണതു്.

    By Blogger ഉമേഷ്::Umesh, at 11:18 PM  

  • മിസ്റ്റര്‍ പാതിച്ചോര്‍,

    പഠിപ്പിച്ചിട്ടില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുത്‌. മുങ്ങട്ടെ.
    :-)

    By Blogger രാജേഷ് ആർ. വർമ്മ, at 12:14 AM  

  • ഉമേഷേട്ട,
    എനിക്കിവിടെ ഒരു അമേരിക്കന്‍ വിശേഷം പോസ്റ്റണമെന്നുണ്ട്‌.എങ്ങിനെയാണതു പറ്റുക..ഇവിടെ അംഗമാകണമെന്നുണ്ടോ?

    By Blogger Siji vyloppilly, at 9:34 AM  

Post a Comment

<< Home