അമേരിക്കന്‍ വിശേഷങ്ങള്‍

Wednesday, August 29, 2007

ഒരു വര്‍മ്മ കൂടി...

ഒരു വര്‍മ്മ കൂടി ജന്മമെടുത്തു...

നെല്ലിക്കയുടെ ഹോള്‍ സെയില്‍ വ്യാപാരിയും ഇ. എം. എസിന്റെ ഭക്തനും ശ്ലോകമെഴുത്തുതൊഴിലാളിയും പരിഭാഷായന്ത്രവുമായ രാജേഷ് വര്‍മ്മയുടെയും ബിന്ദുവര്‍മ്മയുടെയും രണ്ടാമത്തെ മകന്‍ നന്ദന്‍ വര്‍മ്മ പോര്‍ട്ട്‌ലാന്‍ഡില്‍ ചതയദിനത്തില്‍ (ഓഗസ്റ്റ് 28, 2007) ഉച്ചയ്ക്കു ശേഷം 1:36-നു് (PST) ഭൂജാതനായി. ഡയപ്പര്‍ കെട്ടിയിട്ടു തൂക്കം നോക്കിയാല്‍ കഷ്ടിച്ചു മൂന്നു കിലോ വരും. ഒന്നരയടി പൊക്കവും വരും. തനിക്കു കിട്ടിയ മൂന്നടിയുടെ പകുതി വാമനമൂര്‍ത്തി നന്ദനു കൊടുത്തു എന്നാണു് ഐതിഹ്യം. വാമനമൂര്‍ത്തി വര്‍മ്മക്കുടുംബത്തിന്റെ ക്ഷേമം അന്വേഷിച്ചിട്ടു് ഏതാനും നാളുകളേ ആയിട്ടുള്ളൂ. മഹാബലി വിസയുടെ കാലം കഴിഞ്ഞു പാതാളത്തിലേക്കു പോയതിനാല്‍ വര്‍മ്മമാരെ സന്ദര്‍ശിക്കാന്‍ എത്തിയില്ല.

ഷവര്‍മ്മ, അനോണി വര്‍മ്മ എന്നിവയില്‍ ഒരു പേരിടണം എന്ന രാജേഷ് വര്‍മ്മയുടെ അപേക്ഷ നിഷ്കരുണം തള്ളപ്പെട്ടു. നിരഞ്ജന്റെ അനുജനായി നിരാമയന്‍, നിഷ്കരുണന്‍, നാരദന്‍, നക്രതുണ്ഡന്‍ തുടങ്ങി പല പേരുകളെയും പിന്‍‌തള്ളിയാണു് നന്ദന്‍ അവസാനം ജേതാവായതു്.

അടുത്ത കാലത്തായി വര്‍മ്മമാര്‍ പെറ്റുപെരുകുന്നതു ബൂലോഗത്തിന്റെ നിലനില്‍പ്പിനെയും സ്വാതന്ത്ര്യത്തെയും ലഘുചിത്തതയെയും ബാധിക്കുന്നു എന്നു പെരിങ്ങോടന്‍ വര്‍മ്മ അഭിപ്രായപ്പെട്ടു. വര്‍മ്മമാര്‍ ബൂലോഗത്തിനു നല്ലതോ ചീത്തയോ എന്നതിനെപ്പറ്റി തനിക്കിപ്പോഴും കണ്‍‌ഫ്യൂഷനാണെന്നും രണ്ടു വശവും നന്നായി പഠിക്കുകയും ഗവേഷണം ചെയ്യുകയും നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥ ആസകലം അഴിച്ചുപണിയുകയും ചെയ്യണമെന്നു് വക്കാരിവര്‍മ്മ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അതേ സമയം പുതിയ വര്‍മ്മമാരുടെ വരവിനെ അഖിലബൂലോഗവര്‍മ്മസംഘം, മഹാബൂലോഗാനോണികഴകം തുടങ്ങിയവര്‍ സ്വാഗതം ചെയ്തിട്ടുണ്ടു്.

Labels: , , , ,

35 Comments:

 • നാട്ടിന്‍പുറം വര്‍മ്മകളാല്‍ സമൃദ്ധം എന്നാണല്ലോ കവി വചനം. പുതിയ വര്‍മ്മയ്ക്കും കുടുംബത്തിനും ആശംസകള്‍.

  എന്ന് സ്വന്തം,

  ദില്‍ബാസുരവര്‍മ്മ (റിട്ടയേഡ്)

  By Blogger ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്), at 12:04 PM  

 • :-)

  Congratulations Rajesh & Bindu

  By Blogger ദിവ (എമ്മാനുവല്‍), at 12:56 PM  

 • എനിക്കൊന്നേ പറയാനുള്ളൂ (ഒത്തിരി പറഞ്ഞതാണെങ്കിലും ഇത്തരുണത്തില്‍ പറയാതിരിക്കുന്നതെങ്ങിനെ):

  “വര്‍മ്മയായാലും
  ശര്‍മ്മയായാലും
  മര്‍മ്മം നോക്കി
  കര്‍മ്മം ചെയ്യണം”

  പുതുവര്‍മ്മയ്ക്ക് ആശംസകള്‍.

  By Blogger വക്കാരിമഷ്‌ടാ, at 2:03 PM  

 • ബാ നന്ദാ.
  ആശംസകള്‍ രാജേഷ് വര്‍മ്മ.

  By Anonymous Devan, at 2:34 PM  

 • ഈ വര്‍മ്മ കുഴപ്പമില്ലാത്ത വര്‍മ്മാന്ന് വിമന്‍സ് വര്‍മ്മ അസ്സൊസിയേസഷന്‍ സെര്‍ട്ടിഫിക്കറ്റ് :)

  By Blogger Inji Pennu, at 3:18 PM  

 • വര്‍മ്മാജിക്ക് അഭിനന്ദനങ്ങള്‍. എന്നാലും വര്‍മ്മയുടെ വിശേഷണങ്ങളില്‍ സാറ്റയര്‍ കുലപതി വിട്ടുപോയല്ലോ!

  By Blogger സന്തോഷ്, at 4:53 PM  

 • കുഞ്ഞുവര്‍മ്മയ്ക്കും കുടുംബത്തിനും ആശംസകള്‍ !!! :)

  By Blogger ബിന്ദു, at 6:28 PM  

 • കൊച്ചുവര്‍മ്മക്കും ഇമ്മിണീവല്യ വര്‍മ്മക്കും കുടുബത്തിനും ആശംസകള്‍

  By Blogger ഇത്തിരിവെട്ടം, at 8:21 PM  

 • ഞങ്ങള്‍ ക്ഷത്രിയര്‍ക്ക് അധികാരം നഷ്ടപ്പെട്ടെങ്കിലും ആഭിജാത്യം നഷ്ടപ്പെട്ടിട്ടില്ല.ഈ ‘വര്‍മ്മ’മാരുടെ ഭാഷയും മനോഭാവവും ഞങ്ങളുടെ സംസ്ക്കാരത്തിലുള്ളതല്ല.ഈ ‘വര്‍മ്മ’മാര്‍ ക്ഷത്രിയരാണെന്ന് ആരും തെറ്റിദ്ധരിക്കരുതേ.

  By Anonymous Anonymous, at 8:41 PM  

 • കുഞ്ഞു വര്‍മ്മക്കും, വര്‍മ്മദമ്പതിമാര്‍ക്കും കുഞ്ഞന്‍സ് വക ആശംസകള്‍

  By Blogger കുഞ്ഞന്‍, at 9:43 PM  

 • കുഞ്ഞുവര്‍മ്മയ്ക്ക് വെല്‍ക്കം.

  അഛന്‍/അമ്മ വര്‍മ്മമാര്‍ക്കും ചേട്ടന്‍ വര്‍മ്മയ്ക്കും ആശംസകളോടാശംസ... :)

  By Blogger ബിരിയാണിക്കുട്ടി, at 9:58 PM  

 • ചതയമായതുകൊണ്ട് ശ്രീനാരായണവര്‍മ എന്നു മതി. കണ്‍ഗ്രാറ്റ്സ്.

  By Blogger One Swallow, at 11:32 PM  

 • വറ്മ്മഫലം അല്ല കറ്മ്മഫലം:)

  By Blogger Pramod.KM, at 11:43 PM  

 • സീനിയര്‍ വര്‍മ്മക്കും വര്‍മ്മിക്കും
  നവജാതന്‍ ചതയവര്‍‌മ്മക്കും നമ്മുടെ വര്‍മ്മാഭിവാദ്യങ്ങള്‍.

  വര്‍മ്മവാവയുടെ ഫോട്ടം ഇടൂ പെരിയവര്‍മ്മേ.

  സസ്നേഹം
  അരവിന്ദന്‍ (വര്‍‍മ്മാനുഭാവി)

  By Blogger അരവിന്ദ് :: aravind, at 11:48 PM  

 • വര്‍മ്മകള്‍ സസുഖം വാഴട്ടെ..

  By Blogger ഏറനാടന്‍, at 3:06 AM  

 • നവജാത വര്‍മ്മക്ക് സ്വാഗതവും, വര്‍മ്മനും വര്‍മ്മിക്കും ആശംസകളും.

  By Blogger കൃഷ്‌ | krish, at 3:16 AM  

 • :) അപ്പോള്‍ വര്‍മ്മ ഫാമിലിയിലേക്ക് ഒരു പുതുമുഖം കൂടി. അച്ഛന്‍ വര്‍മ്മക്കും അമ്മ വര്മ്മക്കും ആശംസകള്‍!

  എന്ന്,

  ശ്രീമൂലം തിരുനാള്‍ വിശാലരാ‍മവര്‍മ്മ.
  കൊടകര കോവിലകം. പിന്‍.680684.
  --
  ഓ.ടോ: എന്റെ നാള്‍ മൂലം ഒരു കച്ചറ നാളാണെന്ന് പൊതുവെ ഒരു ആരോപണമുണ്ട്. പക്ഷെ, ലോകത്തോരേയൊരു നാളേ തൊട്ട് കാണിക്കാന്‍ പറ്റൂ അതിതാണ് എന്ന് പലര്‍ക്കുമറിയില്ല!

  By Blogger Visala Manaskan, at 6:27 AM  

 • വരരുചി ചോദിച്ചു: "വര്‍മ്മമുണ്ടോ"?
  "ഉണ്ടു്".
  "എങ്കില്‍ വര്‍മ്മതന്നെ! വളര്‍ന്നോളും".

  ആശംസകള്‍!

  By Blogger മുടിയനായ പുത്രന്‍, at 10:00 AM  

 • വിശാലോ, ഭരണിനാളും തൊട്ടുകാണിച്ചു കൂടേ? :)

  By Blogger സന്തോഷ്, at 4:05 PM  

 • മൂലം തൊട്ട കൈ കൊണ്ടു ഭരണിയില്‍ തൊടല്ലേ, പ്ലീസ്!

  By Blogger Umesh::ഉമേഷ്, at 10:07 PM  

 • അശ്വതി, കാര്‍ത്തിക, രോഹിണി, ചിത്ര, അനുരാധ, രേവതി എന്നിവരെയും തൊടണമെന്നു് ആഗ്രഹമുണ്ടായിരുന്നു. നടന്നില്ല :)

  By Blogger Umesh::ഉമേഷ്, at 10:11 PM  

 • ആശംസകള്‍
  തറവാടി,വല്യമ്മായി,പച്ചാന,ആജു

  By Blogger വല്യമ്മായി, at 10:37 PM  

 • കുഞ്ഞു വാവയ്ക്ക്,
  നിറയെ സ്നേഹവും
  ദീര്‍ഘായുസ്സും
  നേരുന്നു.

  By Blogger Raji Chandrasekhar, at 12:28 AM  

 • സന്തോഷേ.. സംഗതി ശരിയാണല്ലോ!!

  By Blogger Visala Manaskan, at 12:07 AM  

 • ഹഹഹ.. ഉമേഷ് ജീ..

  അങ്ങിനെയൊരാഗ്രഹമുണ്ടെങ്കില്‍ എന്നോടൊരു വാക്ക് പറഞ്ഞാ പോരായിരുന്നോ??

  എനിക്ക് മാമാ പണിയുണ്ടെന്നല്ല ഞാന്‍ പറഞ്ഞുവന്നത്... അവരൊക്കെ എന്റെ പല കഥകളിലും നായികമാരായിരുന്നല്ലോ ആ നിലക്ക് ഭയങ്കര പരിചയമാണ് എന്ന് പറയുവാരുന്നു!

  മാരക ഓഫ് റ്റോപ്പിക്കായിപ്പോകുവാണല്ലോ കര്‍ത്താവേ... സോറി ട്ടാ.

  By Blogger Visala Manaskan, at 12:12 AM  

 • ഹ ഹ ഹ.. വിശാലേട്ടാ.. ഉമേഷേട്ടാ. അശ്വതിയെ ഒന്ന് ചെറുതായി തൊടണമെന്ന് എനിയ്ക്കും പണ്ട് ആഗ്രഹമുണ്ടായിരുന്നു.

  ആളെ കണ്ടാല്‍ പറയാവുന്ന നാള് ഭരണിയാണോ? എന്നെ കണ്ടാല്‍ ആളുകള്‍ നാള് ഭരണിയാണല്ലേ എന്ന് ചോദിക്കാറുണ്ട്.

  By Blogger ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്), at 12:21 AM  

 • kndsqകര്‍മ്മഫലം

  കണ്ണന് എല്ലാ മംഗളങ്ങളും

  By Blogger കുഴൂര്‍ വില്‍‌സണ്‍, at 2:04 PM  

 • ദില്‍ബന്‍, ദിവ, വക്കാരി, ദേവന്‍, ഇഞ്ചി, സന്തോഷ്‌, ബിന്ദു, ഇത്തിരിവെട്ടം, കുഞ്ഞന്‍, ബിരിയാണിക്കുട്ടി, പ്രമോദ്‌, അരവിന്ദന്‍, ഏറനാടന്‍, കൃഷ്‌, വിശാലന്‍, മുടിയന്‍, അമ്മായി, രജി, വില്‍സണ്‍,

  ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. നമ്മുടെ അനോണി പറഞ്ഞതുപോലെ ആഭാസത്തരം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു വര്‍മ്മയായി ഇവന്‍ വളര്‍ന്നുവരട്ടെ.

  മുടിയന്‍ വര്‍മ്മത്തിന്റെ ഒന്നാമത്തെ അര്‍ത്ഥമാണോ രണ്ടാമത്തെ അര്‍ത്ഥമാണോ ഉദ്ദേശിച്ചത്‌? രണ്ടായാലും വിരോധമില്ല. ഒന്നായാല്‍ ഗംഭീരമായി.

  മീവല്‍പക്ഷി (swallow) പറഞ്ഞതുപോലെ ഭഗവാന്‍ ശ്രീനാരായണന്റെ പര്യായം തന്നെ വേണമെന്നു നിര്‍ബന്ധമുള്ളതുകൊണ്ടാണ്‌ നന്ദന്‍ തന്നെ തെരഞ്ഞെടുത്തത്‌.

  By Blogger RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ, at 1:47 AM  

 • “നന്ദ..നന്ദന...കുഞ്ഞാവേ...”

  നിരാമയനോ നിരുപമയോ അഞ്ജനയോ...ഇപ്പൊവരും എന്നു കാത്തുകാത്തിരുന്ന് കാണാന്‍ വൈകിപ്പോയി..സാരല്യാ..

  കുഞ്ഞുണ്ണിച്ചേട്ടനിരിക്കട്ടെ... അഭിനന്ദനം :)

  [ഇതു കവലയാണല്ലേ...എന്നാലും പറയാതെങ്ങനെ, ആത്മഗതം :‌ഈയെമ്മെസ്സിന് ആയിരം പേരുണ്ട്. അതുപോലെ ശ്രീനാരായാണനുമുണ്ട് ആയിരം പേരുകള്‍. ‘നന്ദന്‍‘? നന്ദന്‍‘ .... ഏതുവകുപ്പില്‍ പെടുത്തിയാലാ ശ്രീനാരായണന്റെയോ ശ്രീശങ്കരന്റേയോ പര്യായമാവുന്നത്?...പിടിയില്ലല്ലോ...

  കണ്ണന്റെ അച്ഛന്‍ നന്ദന്‍. നന്ദനന്ദനന്‍ = ഉണ്ണിക്കണ്ണന്‍
  അല്ലെങ്കില്‍പ്പിന്നെ... നന്ദിപ്പിക്കുന്നവന്‍ = നന്ദനന്‍/ നന്ദന്‍ എന്നും പറയാം ല്ലേ?

  ആനന്ദിക്കുന്നവന്‍ നന്ദിക്കുന്നവന്‍ നന്ദന്‍...അതെ...എപ്പോഴും ആനന്ദിച്ചുകൊണ്ടിരിക്കട്ടെ..ആത്മാരാമന്‍..നിരഞ്ജനന്നു കൂട്ടായി...

  നിയ്ക്കിഷ്ടായീ പേര്‌.

  By Blogger ज्योतिर्मयी ജ്യോതിര്‍മയി, at 2:59 AM  

 • (ഓടോയ്ക്കു മാപ്പ്)

  സന്തോഷ് ജി,
  ഓരോ exact കമന്റിന്റെ പോലും (മൊത്തം പോസ്റ്റിന്റെയല്ലാതെ)ചെവിക്കുപിടിച്ച്‌ വലിച്ചു ലിങ്ക് ഇടാനുള്ള സൂത്രം പറഞ്ഞുതരുമോ? :)

  By Blogger ज्योतिर्मयी ജ്യോതിര്‍മയി, at 7:17 AM  

 • ജ്യോതി,

  ആശംസകള്‍ക്ക്‌ നന്ദന്റെ വക നന്ദി. നന്ദനന്‍ എന്ന പേര്‌ ഏതു ദൈവത്തിന്റെ പര്യായമാണല്ലാത്തത്‌?

  By Blogger RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ, at 2:26 PM  

 • കൊള്ളാം.. നന്നായിട്ടുണ്ട്...
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
  ആശംസകളോടെ
  അനിത
  JunctionKerala.com

  By Anonymous Anonymous, at 6:58 AM  

 • http://myonlinemaster.com/aboutus.php

  Myonlinemastr to making things easy for everyone in Cochin Metro.We wanted to make a difference in how information is organized and searched.

  By Blogger Myonlinemaster.com, at 4:56 AM  

 • Kidilan blog. orupaadu ishttayi. thank you :)

  By Anonymous Krithika, at 11:01 PM  

 • >> >> >> >> നോക്ക്.

  By Blogger സുധി അറയ്ക്കൽ, at 5:45 AM  

Post a Comment

Links to this post:

Create a Link

<< Home